Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vallarpadam Rehabilitation

Ernakulam

വ​ല്ലാ​ര്‍​പാ​ടം പു​ന​ര​ധി​വാ​സ​ത്തി​ന് ക​ര്‍​മ​പ​ദ്ധ​തി

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​തി​യൂ​ര്‍, ഇ​ന്ദി​രാ​ന​ഗ​ര്‍, മു​ള​വു​കാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തി വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ക​ര്‍​മ​പ​ദ്ധ​തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​ക്കാ​ണ് ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. കൊ​ച്ചി തു​റ​മു​ഖ ട്ര​സ്റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍, സ്ഥ​ലം ത​ഹ​സി​ല്‍​ദാ​ര്‍, പോ​ലീ​സ്, സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഈ ​ക​മ്മി​റ്റി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ മ​ണ്ണി​ന്‍റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്ത​ല്‍, അ​വി​ടേ​ക്ക് മ​ണ്ണെ​ത്തി​ക്കു​ക, മ​ണ്ണ് കോം​പാ​ക്ട് ചെ​യ്ത് ഉ​റ​പ്പി​ക്കു​ക എ​ന്നി​വ​യു​ടെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ മ​ണ്ണ് പോ​ര്‍​ട്ട് ട്ര​സ്റ്റ് ല​ഭ്യ​മാ​ക്കും. മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ശേ​ഷം വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​റ​പ്പും ഗു​ണ​നി​ല​വാ​ര​വും ഉ​ണ്ടോ​യെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തും.

വ​ല്ലാ​ര്‍​പാ​ടം ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലി​ന്‍റെ റെ​യി​ല്‍​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത്, സൗ​ത്ത് വി​ല്ലേ​ജ് പ​രി​ധി​യി​ലെ 56 കു​ടും​ബ​ങ്ങ​ള്‍​ക്ക് 18 വ​ര്‍​ഷം മു​മ്പ് നാ​ല് സെ​ന്‍റ് വീ​തം അ​നു​വ​ദി​ച്ച ഇ​ട​ങ്ങ​ള്‍ ച​തു​പ്പു​പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ താ​മ​സ​യോ​ഗ്യ​മ​ല്ലാ​തെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ര്‍​മി​ച്ച മൂ​ന്ന് വീ​ടു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​വും താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​യി. വ​ല്ലാ​ര്‍​പാ​ടം പ​ദ്ധ​തി​ക്കും ഇ​തോ​ട​നു​ബ​ന്ധി​ച്ച റോ​ഡി​നും റെ​യി​ലി​നു​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 316 കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഏ​ഴി​ട​ങ്ങ​ളി​ലാ​ണ് ഭൂ​മി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ തു​തി​യൂ​ര്‍ മു​ട്ടു​കാ​ല്‍ റോ​ഡി​ന് സ​മീ​പ​മു​ള്ള ര​ണ്ടി​ട​ങ്ങ​ളും മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​വും അ​നു​വ​ദി​ച്ച ഇ​ട​ങ്ങ​ളും വീ​ട് നി​ര്‍​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്പ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​ല​വി​ലെ ന​ട​പ​ടി.

മു​ള​വു​കാ​ട് പു​ന​ര​ധി​വാ​സ ഭൂ​മി​യി​ല്‍ മു​ള​വു​കാ​ട് പോ​ലീ​സ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം നീ​ക്കം ചെ​യ്യും. മൂ​ല​മ്പി​ള്ളി പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഉ​ത്ത​ര​വ് പ്ര​കാ​രം ന​ല്‍​കേ​ണ്ട വാ​ട​ക കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കു​ന്ന​തി​നും ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ നി​ന്ന് മൂ​ല​മ്പി​ള്ളി പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തി​ന് സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ എ​ന്‍​എ​ച്ച്എ​ഐ ന​ല്‍​കി​യി​ട്ടു​ള്ള പ്ര​പ്പോ​സ​ലി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും മൂ​ല​മ്പി​ള്ളി പാ​ക്കേ​ജ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വ​ല്ലാ​ര്‍​പാ​ടം ഐ​സി​ടി​ടി റോ​ഡ് ക​ണ​ക്ടി​വി​റ്റി​ക്കാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ​വ​ര്‍​ക്ക് ക​ണ്ടെ​യ്‌​ന​ര്‍ റൂ​ട്ടി​ല്‍ സൗ​ജ​ന്യ ടോ​ള്‍ പാ​സ് അ​നു​വ​ദി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ഹൈ​വേ​യ്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ല്‍ നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി വ​രു​മാ​ന​നി​കു​തി പി​ടി​ച്ചെ​ടു​ത്ത​ത് തി​രി​ച്ചു​ന​ല്‍​കാ​ന്‍ കേ​ന്ദ്ര ഇ​ന്‍​കം​ടാ​ക്‌​സ് വ​കു​പ്പി​ന് ക​ത്ത​യ​ക്കാ​ന്‍ കൊ​ച്ചി തു​റ​മു​ഖ ട്ര​സ്റ്റി​നോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ടോ​മി ച​മ്മി​ണി എം​എ​ല്‍​എ, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ. ​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ താ​ന്നി​ക്കാ​പ്പി​ള്ളി, സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫ്രാ​ന്‍​സി​സ് ക​ള​ത്തു​ങ്ക​ല്‍, വി.​പി. വി​ല്‍​സ​ണ്‍, കു​രു​വി​ള മാ​ത്യൂ​സ്, ഏ​ലൂ​ര്‍ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up